വൈരാഗ്യം തീർക്കാൻ കാറിന് തീയിട്ടു, പക്ഷെ അബദ്ധത്തിൽ വാഹനം മാറി, തീയിട്ടത് അയൽവാസിയുടെ കാറിന്
കോട്ടയത്ത് ചുങ്കം വാരിശ്ശേരിയിലാണ് സംഭവം.
വാരിശ്ശേരി പുതുപ്പറമ്പിൽ റിയാസ്, തൻ്റെ വീടിൻ്റെ നവീകരണം നടത്തുന്നതിനാൽ, റോഡിൽ അയൽവാസിയുടെ വീടിൻ്റെ മതിലിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്നു. ഈ സ്വിഫ്റ്റ് ഡിസയർ കാറാണ് പൂർണമായും കത്തി നശിച്ചത്.
കുമ്മനം സ്വദേശിയായ യുവാവ് പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ഇയാൾ റിയാസിൻ്റെ അയൽവീട്ടിൽ പണിക്ക് എത്തിയിരുന്നു. ......
കോട്ടയം: കോട്ടയം വഴി മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ഇന്ത്യൻ റയിൽവെ അറിയിച്ചു. ക്രിസ്മസ് - പുതുവത്സര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ......
ലൈംഗികപീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി കോൺഗ്രസ് വനിതാ നേതാവ്. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയത്. ......
കോട്ടയം : കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന് ഇന്നു വൈകിട്ട് 4നു തന്ത്രി കടിയക്കോൽ ഇല്ലം കെ.എൻ.കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു.ധന്വിൻ പത്മനാഭൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. പഞ്ചാരിമേളം കുമാരനല്ലൂർ സജേഷ് സോമൻ, നാഗസ്വരം -മരുത്തോർവട്ടം ബാബു- 4.00. ......
കോട്ടയം നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) കൊല്ലപ്പെട്ടത് ലഹരി കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
കോട്ടയം: എസ്ഐആർ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ബിഎൽഒ. കോട്ടയം ജില്ലയിലെ പൂഞ്ഞാർ മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിലെ ബിഎൽഒ ആന്റണിയാണ് എസ്ഐആർ ജോലിയിൽ നിന്നും ഒഴിവാക്കിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ശബ്ദസന്ദേശം അയച്ചത്.
ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആന്റണി ശബ്ദസന്ദേശം പങ്കുവെച്ചത്. ......
കോട്ടയം: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക - ബിസിനസ്–സ്റ്റാർട്ടപ്പ് സമ്മേളനമായ ടൈകോൺ കേരള 2025 കുമരകം ദി സൂരിയിൽ ആരംഭിച്ചു. “സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ്” എന്ന പ്രമേയത്തിലാണ് സംസ്ഥാനത്തെ സംരംഭകരും സ്റ്റാർട്ടപ്പുകളും രാജ്യത്തെ നിരവധി വ്യവസായികളും, മുൻനിര ബിസിനസ്സുകാരും നിക്ഷേപകരെയും മെന്റർമാരും ഒരുമിക്കുന്നത്.കാവിൻ കെയർ ചെയർമാൻ സി.കെ. രംഗനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംരംഭകയാത്രയിലെ ആകസ്മിക വളർച്ചയല്ല യഥാർത്ഥ വിജയം. ......
കോട്ടയം: പ്രഥമ ബസേലിയൻ ശ്രേഷ്ഠ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക കേരളശ്രീ, ഡോ. വൈക്കം വിജയലക്ഷ്മിക്ക്.......
കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം.
കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിന് ആദ്യമായി ലഭിക്കുന്ന ആദ്യ നേട്ടമാണിത്.
2018 മുതൽ ആരംഭിച്ച നിരന്തരമായ പരിശ്രമത്തിന്റെയും, ജീവനക്കാരുടെയും മറ്റ് പ്രവർത്തകരുടെയും കൂട്ടായ പ്രയത്നത്തിന്റെയും ഫലമായിട്ടാണ് കോട്ടയം ഗവ. ......